Blog

76 കാരിയായ വയോധികയെ പീഡിപ്പിച്ച 26 കാരനായ സഹോദരി പുത്രന്‍ അറസ്റ്റിൽ,,, സംഭവം വട്ടപ്പാറ

വട്ടപ്പാറ:-അനിയത്തിയുടെ മരണ വീട്ടിലെത്തിയ വയോധികയെ സഹോദരി പുത്രന്‍ പീഡിപ്പിച്ചു. ഗുരുതര പരിക്കുകളോടെ വൃദ്ധ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.പ്രതി പൊലീസ് കസ്റ്റഡിയില്‍.ചൊവ്വാഴ്ച രാത്രി എഴരയോടെയാണ് സംഭവം.വെമ്പായം കന്യാകുളങ്ങര പിണറും മൂടാണ് 76 കാരി പീഡനത്തിന് ഇരയായത്.

ഇവരുടെ സഹോദരി പുത്രന്‍ കൊഞ്ചിറ സ്വദേശി സാജിം(27)ആണ് വട്ടപ്പാറ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

വീടിന് സമീപം താമസിച്ചിരുന്ന വയോധികയുടെ സഹോദരി സൈനബ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.ഈ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടോടെ ഇവർ എത്തിയിരുന്നു.വീട്ടില്‍ അന്നേരം മറ്റാരും ഉണ്ടായിരുന്നല്ല. അവിടെ എത്തിയ സാജിം ഇവരെ പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം സാജിം വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നത് പരിസരത്തുള്ള ബന്ധുക്കളില്‍ ചിലര്‍ കണ്ടിരുന്നു.ഏതാനും മിനിട്ടുകള്‍ക്കു ശേഷം വീട്ടില്‍ നിന്നും നിലവിളി ഉയര്‍ന്നു. ഓടിക്കൂടിയ പരിസര വാസികളാണ് അവശയായി കിടന്ന വയോധികയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരമാസകലം ഗുരുതര പരിക്കുകളേറ്റതിനാല്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തു.ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് സാജിമിനെ കസ്റ്റഡിയില്‍ എടുത്തു.”

Leave a Reply

Your email address will not be published. Required fields are marked *