കവടിയാര്‍: തിരുവനന്തപുരം കവടിയാറില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരില്‍ ഒരാളാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിനി നൗഷിജയാണ് മരിച്ചത്. ഇവർ ഭർത്താവ് ആഷിഖിനൊപ്പം തലസ്ഥാനത്ത് ഒരു പരീക്ഷയുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നാണ് വിവരം.കവടിയാറില്‍ നിന്നും കുറവന്‍കോണത്തേക്ക് പോകുന്ന ഭാഗത്താണ് അപകടം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലും കാര്‍ ഇടിച്ചുകയറി. യുവാക്കളും വിദ്യാര്‍ത്ഥികളും അടക്കം നടന്നുപോകുമ്പോഴാണ് അപകടം.അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരെ നാട്ടുകാരും Read More…
സ്കൂൾവിദ്യാർത്ഥിനിയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു. ചാത്തന്നൂർ , ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥിനി ജെ.എസ് സുബ്ബലക്ഷമി രചിച്ച കഥസമാഹാരം “ചാത്തനെ ഉണർത്തിയവൾ ” പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സബീല ബീവി അധ്യക്ഷയായി. വിദ്യാരംഗം കൺവീനർ ഫാത്തിമ നാസ്, പവൻ സന്തോഷ്, ശിവാനി ഈശ്വർ, ദർശന, മാളവിക , പാർവ്വതി ആർ. തങ്കം , മാഗധശ്രീ,സുഷമ, സിന്ധു, നിഖിത നന്ദൻ എന്നിവർ സംസാരിച്ചു .
കൊല്ലം: കടയ്ക്കലിൽ ബാറിൽ ഉണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ശരത് എന്ന യുവാവിനാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പോലീസ് കസ്റ്റഡിയിലായി.