കൊല്ലത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ ആഴമേറിയ ഭാഗത്തേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും എത്തിയാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
കുഞ്ഞുങ്ങളുടെ വേർപാടില്‍ ഹൃദയം തകർന്ന് മുദൈബി ഗ്രാമം. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് കുരുന്നു ജീവനുകളാണ് മഴ ദുരന്തത്തില്‍ പൊലിഞ്ഞു പോയത്. സ്കൂളില്‍നിന്ന് അയല്‍വാസിയായ യൂനുസ് അല്‍ അബ്ദാലിയുടെ കൂടെ വാഹനത്തില്‍ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അല്‍ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ പത്ത് കുട്ടികളുടെ ജീവനാണ് മുദൈബിയിലെ സമദ്ഷാൻ വാദിയില്‍ പൊലിഞ്ഞു പോയത്. 10-15 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. അപകടത്തില്‍ രക്ഷപ്പെട്ട കാർ ഓടിച്ചിരുന്ന യൂനിസ് Read More…
സംഗീതആൽബം പുറത്തിറക്കി നവരാത്രിയോടനുബന്ധിച്ച് തയ്യാറാക്കിയ മൂകാംബികദേവി ഭക്തിഗാനാൽബം പ്രകാശനം ചെയ്തു. കൊല്ലൂർ, മൂകാംബിക സരസ്വതിമണ്ഡപത്തിൽ ക്ഷേത്രതന്ത്രിപ്രശാന്ത് ഭട്ട് പ്രകാശനം നിർവഹിച്ചു. സീരിയൽ നടൻപുഷ്പൻ.ഡി.ദാമോദരൻ,കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.ആർ&ആർ ഫ്രെയിംസിൻ്റെ ബാനറിൽ പുറത്തിറക്കുന്ന ആൽബത്തിൻ്റെ ഗാനരചന നിർവഹിച്ചത് രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറുമാണ്. ആലാപനം കെ.രാജേന്ദ്രൻ. ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചത് അഖിലേഷ് രാധാകൃഷ്ണൻ.