പതിനാറുകാരിയെ കൊലപ്പെടുത്തികൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം,ആണ്‍സുഹൃത്ത് പിടിയില്‍..
മലപ്പുറം : പതിനാറുകാരിയെ കൊലപ്പെടുത്തികൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം,ആണ്‍സുഹൃത്ത് പിടിയില്‍..തൊടിയപുലത്ത് പതിനാറുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തായ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പുള്ളിപ്പാടത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സ്കൂള്‍ യൂണിഫോമിലായിരുന്ന കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
പെണ്‍കുട്ടിയുടെ സുഹൃത്തായ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി തന്നെയാണ് പോലീസിന് മൃതദേഹം കിടന്ന സ്ഥലം കാണിച്ചതും.
ഇന്നലെ രാവിലെ 9.30ഓടെ കരുവാരകുണ്ട് സ്കൂളിന് മുമ്പില്‍ ബസിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് ആരും കണ്ടിരുന്നില്ല. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാൻ സഹായിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.


