തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് നാളെ എല്ലാ ജില്ലകളിലും മോക്ഡ്രില്‍. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള് വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദേശം നല്കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. Read More…
ആറ്റിങ്ങലില്‍ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ കരിച്ചയില്‍ രേണുക അപ്പാർട്ട്മെൻ്റില്‍ താമസിക്കുകയായിരുന്നു പ്രീതയും ഭർത്താവ് ബാബുവും. മരുമകൻ അനില്‍ കുമാറും ഭാര്യയുമായി വിവാഹ മോചനകേസ് നടക്കുകയാണ്. പ്രതി അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതയുടെ ഭർത്താവ് Read More…
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ 5 മത് പ്രധിനിധി സമ്മേളനം കോട്ടയത്ത് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് A K ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും..ഓൺലൈൻ മീഡിയയുടെ പ്രാതിനിത്യം വായനക്കാരിലേക്ക് ഉള്ള പ്രസക്തിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കും.