വെഞ്ഞാറമൂട്ടിൽ എട്ടാം ക്ലാസ്സ് കാരനായ വിദ്യാർത്ഥിയെ മാതാവും രണ്ടാനച്ഛനും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയും സ്കൂളില്‍ പോകാൻ പോലും അനുവദിക്കുന്നില്ല എന്ന് പരാതി
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മാതാവ് പിരപ്പൻകോട് അംബേദ്കർ കോളനി പുതുപ്പള്ളി വീട്ടില്‍ മഞ്ചു, രണ്ടാനച്ഛൻ ബിനു ബന്ധുക്കളായ ഉഷാകുമാരി, സുര എന്നിവർക്കെതിരെ കേസെടുത്തു. മഞ്ചുവും കുട്ടിയുടെ അച്ഛനും കഴിഞ്ഞ 10 വർഷമായി പിരിഞ്ഞ് കഴിയുകയാണ്. എങ്കിലും കുട്ടിയുടെ ചിലവിനായി എല്ലാ മാസവും പിതാവ് ഒരു തുക നല്‍കാറുണ്ടെന്നും ഈ തുക ബന്ധുക്കള്‍ കൈക്കലാക്കാറുണ്ടെന്നുമാണ് പരാതി. പലപ്പോഴായി 35 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ തുക പിതാവില്‍ നിന്നും കൈപ്പറ്റാൻ ആവശ്യപ്പെട്ടത് നിരസിച്ചതോടെ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
