Blog

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തുടർന്ന് ദേവസ്വം ബോർഡ്. സമവായ ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് പന്തളം കൊട്ടാരം പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നതാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന ആവശ്യം.അയ്യപ്പ സംഗമം മൂന്ന് സെക്ഷനുകളായാണ് നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ മൂന്നു ഘട്ടങ്ങളിലായാണ് ചർച്ചകൾ. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടന ടൂറിസം, ആൾക്കൂട്ട നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാന ചർച്ചകൾ നടക്കുക.ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന എക്സിബിഷനും വിവിധ സാംസ്കാരിക പരിപാടികളും സംഗമത്തോടനുബന്ധിച്ച് നടക്കും.പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *