നിലമേൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു. കിളിമാനൂർ പാപ്പാലയിൽ പ്രവർത്തിക്കുന്ന വിദ്യാജ്യോതി എന്ന സ്വകാര്യ സ്കൂളിന്റെ
ബസ്സാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾക്ക് പരിക്കുള്ളതായാണ് പ്രാഥമികമായ വിവരം. നിലമേൽ വേയ്ക്കൽ മാറാൻ കുഴിയിലാണ് ബസ് മറിഞ്ഞത്. ചടയമംഗലം പോലീസ് എസ് എച്ച് ഒ സുനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.


