ബംഗളുരു.റോയ് ടിജെയുടെ മരണം. ഐടി ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. പിന്നാലെ ബന്ധുക്കളുടെ മൊഴിയും എടുക്കും. റോയിയുടെ ഫോൺ പരിശോധനയ്ക്ക് അയക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാൻ ബാലസ്റ്റിക് ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു.
പോസ്റ്റ്മോർട്ടത്തിന് വിദഗ്ധസംഘം.ഡോക്ടർ റോയ് ടി.ജെ യുടെ പോസ്റ്റ്മോർട്ടം നടത്തുക 5 അംഗ സംഘം. പരാതികൾ ഒഴിവാക്കാനാണ് വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചത്. പത്തുമണിയോടെ പോസ്റ്റ് മോർട്ടം നടക്കും. ശേഷം പൊതുദർശനം. മൃതദേഹം സഹോദരൻറെ വീട്ടിലേക്ക് കൊണ്ടുപോകും. റോയിയുടെ ഭാര്യയും മക്കളും ദുബായിൽ നിന്ന് ബംഗളൂരുവിൽ എത്തി.


