പ്രേംനസീർ സ്മൃതി സംഗീത ആൽബം പുറത്തിറക്കി. പ്രേംനസീറിന് പത്മഭൂഷൺ ലഭിച്ചവേളയിൽ 20.4.1983 ൽ ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയിലെയും 1989 ജനുവരി 16 ന് പ്രേംനസീറിന്റെ മരണാനന്തരം പുറത്തിറങ്ങിയ ചിത്രഭൂമി സിനിമാ മാസികയുടെ ‘നസീർ പതിപ്പി’ലെയും അപൂർവചിത്രങ്ങളുടെ സമാഹാരമായ ഈ ആൽബം. നിത്യഹരിതനായകന്റെ മുപ്പത്തിയേഴാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയായി ആർ &ആർ ഫ്രെയിംസിന്റെ ബാനറിൽ തയ്യാറാക്കിയ ആൽബത്തിന്റെ ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറുമാണ്. ആലാപനവും നിർമ്മാണവും കെ. രാജേന്ദ്രൻ.
കോഴിക്കോട്: 16 വയസ്സുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്. 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽനിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കൾ ബീച്ചിൽനിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് Read More…
തിരുവനന്തപുരം: അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത ആറ്റിങ്ങൽ സ്വദേശിയായ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ആര് രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.2020 ജൂണില്‍ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. Read More…