പ്രസ്സ് റിലീസ് :മാമം തക്ഷശില ലൈബ്രറി &റീഡിങ് റൂമിന് M L A യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജയകുമാറിന്റ അധ്യക്ഷതയിൽ കൂടിയ യോഗം ബഹു :ചിറയിൻകീഴ് M L A വി. ശശി ഉദ്ഘാടനം ചെയ്തു സീരിയൽ താരം സരിത ശശാങ്കൻ ആദ്യ പുസ്തകം വിതരണം വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി P G ഉഷ ക്കും, കൺവീനർസ്മിത വിക്രമനും നൽകി. കിഴുവിലം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരിയുടെ സാന്നിധ്യത്തിൽ തുടങ്ങിയ യോഗത്തിൽ ലൈബ്രറി എക്സിക്യൂട്ടീവ് അംഗം മധുകുമാർ വിഷയ അവതരണം നടത്തി. ശ്രീജിത്ത്, ശ്യാകൃഷ്ണ, നന്ദു നാരായൺ, രാജാശേഖരൻ, ദേവദേവൻ, ആര്യ,ബിന്ദു K നായർ, സ്വപ്ന,നിമിഷ, വേണുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി രഞ്ജിത് കൊച്ചുമഠം സ്വാഗതവും വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദിയും പറഞ്ഞു.


