ടെഹ്റാന്: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്. ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന് സൈന്യം ആക്രമണം നടത്തി. പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സേനാ താവളങ്ങളിലേക്ക് ആക്രമണം നടത്തിയതായി ഇറാന് വ്യക്തമാക്കി. ദുബായില്‍ ഒരു മണിക്കൂറിനിടെ മൂന്നു സ്ഫോടനങ്ങളുണ്ടായി. ഖത്തറില്‍ 12 സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബഹ്റൈനില്‍ അപകടസൈറണ്‍ മുഴക്കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ സേനാ താവളങ്ങള്‍ക്ക് സമീപത്തു കൂടിയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ബഹറൈനില്‍ 9 Read More…
നടൻ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍.വെടിനിര്‍ത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കര, വ്യോമ, നാവിക മാര്‍ഗങ്ങളില്‍ വെടിനിര്‍ത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. ആറ് മണിക്ക് വിളിച്ച വാര്‍ത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടുനിന്നത്. വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് പാകിസ്താന്റെ Read More…