പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാഹനം അപകടത്തിൽ പെട്ടു; അപകടം എസ്കോർട്ട് ജീപ്പുമായി കൂട്ടിയിടിച്ച്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു കാസർഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. വൈകിട്ട് 5.30നാണ് അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടർന്നു.
കൊടിയ്ക്കകംപള്ളിക്കൂടം ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു ചിറയിൻകീഴ്, കൂന്തള്ളൂർ,പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൊടിയ്ക്കകം പള്ളി ഗ്രൂപ്പ് എസ്.എസ്. എൽ.സി83 ബാച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ജയിൽ സൂപ്രണ്ട്,. ജി.ചന്ദ്രബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോപകുമാർ അധ്യക്ഷനായിരുന്നു,ഗ്രൂപ്പ് ഫൗണ്ടർ മെമ്പർ. സിന്ധു സ്വാഗതവും മുംതാസ് നന്ദിയും, പറഞ്ഞു .മഹിബാലൻ, മണികണ്ഠൻ നായർ, സുരേഷ് ബാബു, ഡാൾ, ഗോപകുമാർ, ബിജു,, ഷീല Read More…
മതസൗഹാർദ്ദത്തിന്റെ പിരപ്പമൺകാട് മാതൃക – വയലിഫ്താർ വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും , പാടശേഖരസമിതിക്കൊപ്പം നിന്ന് വയലാഘോഷങ്ങൾ ഒരുക്കി കൃഷിയെ നാടിന്റെ ഉത്സവമാക്കുന്ന സൗഹൃദ സംഘവും വയൽക്കരയിൽ ഇഫ്താർ വിരുന്നൊരുക്കി പുതിയൊരു മാതൃക സൃഷ്ടിച്ചു .വയൽക്കരയിലെ ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ “വയലിഫ്താർ” എന്ന പേരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.നാടിന്റെ ആരാധനാമൂർത്തിയായ ശ്രീഭൂതനാഥന്റെ , നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പറമ്പിൽ ആകർഷകമായി തയ്യാറാക്കിയ സദസ്സിൽ Read More…