Blog

സാംസ്ക്കാരികസദസ്സ് സംഘടിപ്പിച്ചു

കല്ലറ കുറ്റിമൂട്, ബ്രദേഴ്സ് കലാകായികസമിതി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
പുത്തൻകടജംഗ്ഷനിൽ നടന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആദർശ് അധ്യക്ഷനായി. കവിയും കഥാപ്രസംഗം രചയിതാവുമായ കടയ്ക്കൽ ശശികുമാർ സ്മാരക പുരസ്ക്കാരം നാടകകൃത്ത് മുഹാദ് വെമ്പായത്തിന് സമിതി ഭാരവാഹികൾ സമ്മാനിച്ചു.

എഴുത്തുകാരി രജനി സേതു ,ഷിബുക്രാന്തി, ദിനേശ് ബാബു സമസ്യ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ദൂവേഷ് സ്വാതവും വൈസ് പ്രസിഡൻ്റ് അഖിൽ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധകലാപരിപാടികൾ നടന്നു. സമിതിയുടെ15 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *