Blog

നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്.

ഫോറൻസിക് നടത്തിയ പരിശോധനയിൽ സുനിത കുമാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കൊണ്ഗ്രെസ്സ് നേതാവും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ ജോസ് ഫ്രാങ്കിളിന് എതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങളാണുള്ളത്.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിതയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാവിലെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ് ലീക്ക് ആയാണ് മരണമെന്നായിരുന്നു സംശയം. എന്നാൽ സുനിതയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ് പൊലീസും ഫോറൻസിക് സംഘവും പ്രാദേശിക കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്കിളിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ജോസ് ഫ്രാങ്ക്ളിൻ സുനിതയെ ലൈംഗികമായി ചൂഷണം ചെയ്തെന്നടക്കം ഗുരുതര ആരോപണങ്ങൾ കുറിപ്പിലുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *