വിദ്യാഭ്യാസശില്പ്പശാല സംഘടിപ്പിച്ചു കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്‍പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ. റസൂൽഷാൻഅധ്യക്ഷനായി. കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.
കൊല്ലത്ത് ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കൊല്ലം കോർപറേഷന് സമീപം എ ആർ ക്യാമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.സ്വകാര്യ ബസ് ആളെ കയറ്റാൻ നിർത്തുന്നതിനിടയിൽ പിന്നാലെ വന്ന കെഎസ് ആർടിസി ബസ് ഇടിക്കുകയും ഇതിന് പിന്നിലെക്ക് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറുകയുമായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങലിൽ ബാറ്ററി ഷോപ്പിൽ തീപിടുത്തം ആറ്റിങ്ങൽ : മാമത്ത് ബാറ്ററി കടക്കുള്ളിൽ തീ പിടിച്ച് നാശനഷ്ടം. ഇലക്ട്രിക് സർക്യുട്ട് എന്ന് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ കെടുത്തി. പോലീസ്, ഫയർ ടീം മേൽനടപടികൾ സ്വീകരിക്കുന്നു.