Blog

നെടുമങ്ങാട് ആശുപത്രി ജംഗ്ഷനിൽ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

അഴീക്കോട് ജംഗ്ഷനിൽ വച്ച് സിപിഎം മുക്കോല ബ്രാഞ്ച് സെക്രട്ടറിയായ ദീപുവിനെ SDPI പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചിരുന്നു
അന്ന് രാത്രി 12 മണിയോടുകൂടി നെടുമങ്ങാട് ആശുപത്രി ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്നു DYFI യുടെ ആംബുലൻസ് SDPI പ്രവർത്തകർ കത്തിക്കുകയും സംഭവങ്ങൾക്ക് ശേഷം പ്രതികൾ ഒളുവിൽ പോവുകയും ചെയ്തതു.നെടുമങ്ങാട് എ എസ് പി അച്ചുത് അശോകിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് എസ് എച്ച് ഓ രാജേഷ് കുമാറിന്റെ അന്വേഷണ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ 29-10-25 തീയതി നെടുമങ്ങാട് വെച്ച് അറസ്റ്റ് ചെയ്തത് പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു . ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്തേക്കും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പാങ്ങോട് വില്ലേജിൽ പഴവിള നൂർ മൻസലിൽ നിന്നും കരകുളം വില്ലേജ് കുമ്മിപ്പള്ളി തടത്തരി കത്തു പുത്തൻവീട്ടിൽ സലിം മകൻ അബ്ദുൽ സമദ് വയസ്സ് 26.കരകുളം വില്ലേജിൽ കുമ്മിപ്പള്ളി എസ് എൻ മൻ സ്സിൽ ഹംസ മകൻ നാദിർഷ വയസ്സ് 31.നെടുമങ്ങാട് വില്ലേജിൽ പത്താംകല്ല് എലികോട് കുന്നുംപുറത്ത് വീട്ടിൽ
ഇബ്രാഹിം കുഞ്ഞ് മകൻ അൽത്താഫ് ഹുസൈൻ വയസ്സ് 41,എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *