Blog

മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകൻ പിടിയില്‍. കല്ലിയൂർ സ്വദേശിനി വിജയകുമാരി (77) ആണ് മരിച്ചത്. റിട്ടയേർഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ (55) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏകദേശം 11:30-ഓടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൻ അജയകുമാർ മദ്യത്തിന് അടിമയായിരുന്നു. സൈനിക ക്വാട്ടയിൽ ലഭിച്ച മദ്യം ഉൾപ്പെടെയുള്ളവ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ രാത്രി വീണ്ടും മദ്യക്കുപ്പി എടുക്കാൻ ശ്രമിച്ചപ്പോൾ അമ്മ വിജയകുമാരി തടഞ്ഞതും വഴക്ക് പറഞ്ഞതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *