Blog

പുരസ്ക്കാരം ഏറ്റുവാങ്ങി

ഭാരത് ഭവനിൽ സംസ്കാരസാഹിതി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് സണ്ണി ജോസഫ് എംഎൽഎ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. ഭാരത് ഭവനിലെ മണ്ണരങ്ങ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല ചെയർമാൻ പൂഴനാട് ഗോപൻ അധ്യക്ഷനായി.

ചടങ്ങിൽ സിനിമാതാരം പ്രിയങ്കമേനോൻ, സിനിമ സംവിധായകൻ പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.സാംസ്കാരിക,സാമൂഹിക രംഗങ്ങളിലെ വിവിധ പ്രമുഖർ പങ്കെടുത്തു.സൂര്യകൃഷ്ണമൂർത്തിയുടെനേതൃത്ത്വത്തിൽ 34 നാടകങ്ങളിൽ നിന്നുംതിരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് നാടകം അവതരിപ്പിച്ചത്.കൊല്ലം
അനശ്വരയുടെ “ആകാശത്ത് ഒരു കടൽ ” എന്ന നാടകത്തിലെ
ഗാനരചനക്കാണ് പുരസ്കാരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *