ഓച്ചിറ ക്ഷേത്രത്തിൽ രാസലഹരിയിൽ എന്ന് സംശയം; 15 വയസ്സുകാരൻ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ – അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് നീക്കി
ഓച്ചിറ: പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാസലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന നിലയിൽ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 15 വയസ്സ് പ്രായം തോന്നിക്കുന്ന വിദ്യാർത്ഥിയെയാണ് സ്ഥലബോധമില്ലാതെ വിചിത്രമായ രീതിയിൽ പെരുമാറിയതിനെ തുടർന്ന് ശ്രദ്ധയിൽപ്പെട്ട പോലീസ് ബലപ്രയോഗം കൂടാതെ അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
ക്ഷേത്രപരിസരത്ത് പരിസരബോധമില്ലാതെ അലക്ഷ്യമായി നടക്കുകയും, തല തറയിൽ ആവർത്തിച്ച് അടിക്കുകയും ചെയ്യുന്ന നിലയിൽ വിദ്യാർത്ഥിയെ പോലീസുകാർ കണ്ടെത്തുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുന്നതിനു പകരം, വിദ്യാർത്ഥിയുടെ മാനസികാവസ്ഥ പരിഗണിച്ച് വളരെ ശ്രദ്ധയോടെയും സൗമ്യമായുമാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. പോലീസുകാർ അനുനയിപ്പിച്ച് സംസാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ശാന്തനാവുകയും തുടർന്ന് ഉടൻതന്നെ ഇയാളെ വൈദ്യസഹായം ലഭിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.


