Blog

തിരു.: സീബ്രാ ക്രോസിങ്ങിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത വകുപ്പ് ശക്തമായ നടപടി പ്രഖ്യാപിച്ചു. സീബ്രാ ലൈനിൽ കാൽനടയാത്രക്കാരെ വാഹനമിടിച്ച് അപകടം സംഭവിച്ചാൽ, ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും 2,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. ഇതോടൊപ്പം സീബ്രാ ലൈനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും ശക്തമായ നടപടി ഉണ്ടാകും. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ കർശനമാക്കുന്നത്.
ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ എണ്ണൂറിലധികം കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ ഇടപെടൽ. സീബ്ര ക്രോസിംഗ് നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *