തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂര്‍ പ്രകാശ്. മണ്ഡലത്തിലെ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടര്‍ പട്ടികയില്‍ പരമാവധി ആളുകളെ തിരുകി കയറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അടൂര്‍ പ്രകാശ്.അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ടെന്ന് അടൂര്‍ പ്രകാശ്.ആകെ വോട്ടര്‍മാരില്‍ 8.32 ശതമാനംപേര്‍ക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു. Read More…
ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരൻ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
ആറ്റിങ്ങലിൽ ബാറ്ററി ഷോപ്പിൽ തീപിടുത്തം ആറ്റിങ്ങൽ : മാമത്ത് ബാറ്ററി കടക്കുള്ളിൽ തീ പിടിച്ച് നാശനഷ്ടം. ഇലക്ട്രിക് സർക്യുട്ട് എന്ന് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ കെടുത്തി. പോലീസ്, ഫയർ ടീം മേൽനടപടികൾ സ്വീകരിക്കുന്നു.