വട്ടപാട്ട് മത്സരത്തിൽ മൈക്ക് ഓപ്പറേറ്റർ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിവുള്ള വിദ്യാർത്ഥികളെ മത്സരത്തിൽ നിന്നും മാറ്റി നിർത്തുമ്പോൾ സംഭവിച്ച പിഴവ് എന്താണെന്ന് വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ അധ്യാപകർക്ക് അല്ലെങ്കിൽ ജഡ്ജസിന് പറയുവാൻ മറുപടിയില്ലാത്ത അവസ്ഥ.
ഇതേ സ്കൂളിൽ തന്നെ ഇന്നലെ പരിചമുട്ട് കളിയിൽ ഫലം പ്രഖ്യാപിക്കുമ്പോൾ ഒരു സംഘം ക്രിമിനൽ ആയ ആൾക്കാർ മറ്റൊരു വിദ്യാർഥിയെ ക്രൂരമായി ആക്രമിക്കുകയും തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു…ആറ്റിങ്ങൽ സി എസ് ഐ സ്കൂളിലാണ് സംഭവം.
കലാനികേതൻ ഓൺലൈൻ മീഡിയ ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.


