കോട്ടയം: സ്‌കൂള്‍ ബസിന് പിന്നില്‍ തീര്‍ത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. പാലാ പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. നിസാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.


