മിനിമാരത്തോൺ ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ആൾ കേരള ഫ്ലെഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെയും പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. നവംബർ 6ന് രാവിലെ 7ന് ചിറയിൻകീഴ് ശാർക്കര നിന്നും ആരംഭിച്ച് ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിക്കും. 8 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തോൺ വി.ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 എന്ന നിരക്കിൽ ക്യാഷ് പ്രൈസും ആദ്യം ഫിനിഷ് ചെയ്യുന്നു 50 പേർക്ക് Read More…
ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ Read More…
നിലമേൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു. കിളിമാനൂർ പാപ്പാലയിൽ പ്രവർത്തിക്കുന്ന വിദ്യാജ്യോതി എന്ന സ്വകാര്യ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾക്ക് പരിക്കുള്ളതായാണ് പ്രാഥമികമായ വിവരം. നിലമേൽ വേയ്ക്കൽ മാറാൻ കുഴിയിലാണ് ബസ് മറിഞ്ഞത്. ചടയമംഗലം പോലീസ് എസ് എച്ച് ഒ സുനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.