സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, Read More…
കൊച്ചി.സ്വകാര്യ ബസിനുള്ളിൽ ചുറ്റികയുമായി യുവാവിൻ്റെ ഗുണ്ടായിസം . ഈ മാസം നാലാം തീയതിയാണ് കളമശ്ശേരിയിൽ നിന്ന് വൈറ്റിലേക്ക് പോയ ബസ്സിൽ ഇടപ്പള്ളി ഭാഗത്ത് വെച്ച് യുവാവ് ചുറ്റുകയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. താൻ ഗുണ്ടയായി മാറിയെന്നും ഇതിൽ കൂടുതൽ ഇനി ഒന്നും വരാനില്ല എന്നും പറഞ്ഞായിരുന്നു യുവാവിന്റെ ആക്രോശം. ബസ്സിനുള്ളിൽ യുവാവ് നടത്തിയ ഗുണ്ടായിസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ കണ്ടെത്താൻ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബസ്സിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വീഡിയോ Read More…
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6 ലെ ഫർണിച്ചറുകളും കാർ സ്പെയർ പാർട്സുകളും സൂക്ഷിച്ചിരുന്ന വെയർഹൗസുകളില് തീപിടുത്തം. ഇന്ന്, ബുധനാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ആർക്കും പരിക്കില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാവിലെ 10 മണിയോടെ സിവിൽ ഡിഫൻസിന് ഒരു കോൾ ലഭിച്ചെന്നും തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെന്നും വക്താവ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ ഉടൻ തന്നെ പ്രദേശം വളഞ്ഞു. സ്ഥലം അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ധർക്ക് കൈമാറും..