ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ)യുടെ പുതിയ മേധാവിയായി ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്തിനെ നിയോഗിച്ചു. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.ദേശീയ ദുരന്ത നിവാരണസേന ( എന്‍ഡിആര്‍എഫ്) യ്ക്കും പുതിയ തലവനെ നിയമിച്ചു. ഐപിഎസ് ഓഫീസറായ പീയൂഷ് ആനന്ദ് ആണ് എന്‍ഡിആര്‍എഫിന്റെ പുതിയ മേധാവി.
പൊയ്കമുക്ക് മണ്ണുവീട്ടിൽ പ്രിയങ്ക (29) നിര്യാതയായി ആറ്റിങ്ങൽ :പൊയ്കമുക്ക് ഭാമേശ്വരം (മണ്ണുവീട്ടിൽ )ജയചന്ദ്രന്റെയും, ശ്രീലതയുടെയും മകൾ പ്രിയങ്ക (29)നിര്യാതയായി.ഭർത്താവ് ആകാശ്, മകൾ ആഷിയ.സഹോദരി പവിത്ര. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.
പുരസ്ക്കാരം ലഭിച്ചു. തിരുവനന്തപുരം,ഭാരത് ഭവനിൽ സംസ്ക്കാര സാഹിതി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. കൊല്ലം അനശ്വരയുടെ “ആകാശത്തൊരു കടൽ ” എന്നനാടകത്തിലെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. സാംസ്ക്കാരികോൽസവത്തിൻ്റെ ഭാഗമായാണ് നാടക മത്സരം സംഘടിപ്പിച്ചത്. സംഗീത നാടക അക്കാഡമി മുൻചെയർമാൻസൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്തു നാടകങ്ങളാണ് മത്സരത്തിൽപങ്കെടുത്തത്.