Blog

150 മെഗാ വാട്ട് അധികം.

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിൻറെ അഭ്യർത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്. സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നൽകി തുടങ്ങിയത്അതേസമയം വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി. കെഎസ്ഇബി മുൻ ചെയർമാൻ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുൻകൂട്ടി അറിയിക്കാതെയാണെന്നാണ് പ്രധാന ആക്ഷേപം. വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചതിലും മന്ത്രിക്ക് കടുത്ത നീരസമുണ്ട്.ഹിമാചലിൽ നിന്നും ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി വിവാദങ്ങൾ ശക്തമായിരുന്നു. ഇന്നലെ രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. ഇതോടെ വിവാദങ്ങൾ കെട്ടടങ്ങിയെന്നാണ് കരുതിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ സിന്നാർ വൈദ്യുതി താപനിലയത്തിൽ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.താൻ എല്ലാ കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് നേരത്തെ യുഡിഎഫ് കൺവീനറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രിയും അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലിൽ നിർത്തുന്ന നീക്കങ്ങളാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ കടുത്ത വൈദ്യുതി ക്ഷാമമുണ്ടാകുമെന്നും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്നും പറഞ്ഞുകൊണ്ട് എം.ജി രാജമാണിക്യം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും അതിൻമേൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇത്തരമൊരു റിപ്പോർട്ടിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരുടെയൊക്കെയോ താത്പര്യപ്രകാരമാണെന്നുമൊക്കെയാണ് ഇപ്പോൾ ആരോപിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *