തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി ഏഴ് മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേൾഡ് മാർക്കറ്റിന് മുന്നിൽ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് നിഖിലയ്ക്ക് ഛർദ്ദി ആരംഭിച്ചത്. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളിൽ ഛർദ്ദിക്കാൻ പറ്റില്ല എന്ന് കണ്ടക്ടർ പറഞ്ഞു. തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് Read More…
സ്കൂളിൽ കളിച്ചു കൊണ്ടിരിക്കെ തിളച്ച പാലുള്ള പാത്രത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് അനന്തപൂരിയിലെ സ്കൂളിലാണ് സംഭവം. പാചക തൊഴിലാളിയായ അമ്മയോടൊപ്പം സ്കൂളിലെത്തിയ കുഞ്ഞാണ് കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള പാൽ നിറച്ച പാത്രത്തിൽ വീണത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട്,,,,, കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല,,,,, മന്ത്രി സജി ചെറിയാൻ,,,, തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല. വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങൾ പുറത്ത് വിട്ടു.എല്ലാം സുതാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കാര്യങ്ങൾ നടപ്പാക്കും. സിനിമ നയം കൊണ്ട് വരും. ഫെബ്രുവരിയോടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. കോടതി എന്ത് പറഞ്ഞാലും അനുസരിക്കും. ഒഴിവാക്കിയ പേജുകൾ സംബന്ധിച്ച് സർക്കാറിനും ഉദ്യോഗസ്ഥർക്കും ഒരു വീഴ്ചയും Read More…