തിരുവനന്തപുരം: കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ നാളെ കെഎസ്യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വര്‍ഷ ബിരുദ കോഴ്സുകള്‍ മറയാക്കി കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയെന്ന് ആരോപിച്ചാണ് സമരം.നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ദ്ധന ഉണ്ടാവില്ലന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് സര്‍വകലാശാലകളില്‍ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്നും നാലും ഇരട്ടിയായാണ് ഫീസ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റിയും സര്‍ക്കാരും കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി Read More…
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് എത്തിയതെന്ന് ഉറപ്പിച്ചാല്‍ നടിയെ ചോദ്യം ചെയ്യും. അതേസമയം ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടൻ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. Read More…
പിരപ്പമൺകാട് പൂനുള്ളൽ വയൽ വീണ്ടെടുക്കൽ, വയൽ കൃഷിയെ ലാഭകരവും ജനകീയവും ആക്കൽ , കൃഷിയിലൂടെ ജാതിമത രാഷ്ട്രീയാതീതമായ സൗഹൃദ കൂട്ടായ്മ രൂപീകരിക്കൽ , കൃഷിയെ സർഗാത്മക പ്രവർത്തനമാക്കി പരിവർത്തിപ്പിക്കൽ, വയൽ ടൂറിസം സാധ്യതകളുടെ വളർച്ച ഒരുക്കൽ , പുതുതലമുറയെയും പള്ളിക്കൂടങ്ങളെയും പാടത്തെത്തിക്കൽ എന്നിങ്ങനെ എണ്ണമറ്റ പ്രവർത്തനങ്ങളിലൂടെ നാടിന്റെ തന്നെ മേൽവിലാസം ആയി മാറിയ പിരപ്പമൺകാട് പാടശേഖരം , പുഷ്പ കൃഷിയിലേക്ക് കൂടി ഇക്കൊല്ലം കടക്കുകയാണ്. പാടശേഖരക്കരയിൽ, മാമം നദിയിലെ നൂറ്റാണ്ട് പഴക്കമുള്ള കല്ലണയുടെ ഓരത്ത് ഒന്നര ഏക്കറിലാണ് Read More…