ആറ്റിങ്ങൽ: പാതിരാത്രിയിലുണ്ടായ അസാധാരണമായ അപകടത്തിന്റെ നടുക്കത്തിലാണ് ചെമ്പൂര് ഗ്രാമം. നിയന്ത്രണംവിട്ട ബൈക്ക് മൂടിയില്ലാത്ത ഭാഗത്തുകൂടി ഓടയ്ക്കുള്ളിൽവീണ് മുന്നിൽ സ്ലാബുകളുണ്ടായിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരായ മുദാക്കൽ കുന്നത്താംകോണം വി.യു. നിവാസിൽ അമൽ (22), കുന്നത്താംകോണം ചരുവിള പുത്തൻവീട്ടിൽ അഖിൽ (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ ചെമ്പൂര് ഭാവന ഓഡിറ്റോറിയത്തിനു സമീപമാണ് അപകടമുണ്ടായത്.


