യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴിയുവതിയെ അപകീർത്തിപ്പെടുത്തിയെന്നകേസിൽ അറസ്റ്റിലായ മറുനാടൻ മലയാളിഎഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻസ്കറിയയുടെ അഭിഭാഷകൻ വാദിച്ചു.കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ്നൽകണമെന്ന ഹൈക്കോടതി ഉത്തരവുംഅഭിഭാഷകൻ ചൂണ്ടിക്കാട്ടി.മറുനാടൻ മലയാളി എഡിറ്റർ ഷാജൻസ്കറിയയെ ഇന്നലെ രാത്രി കുടപ്പനക്കുന്നിലെവീട്ടിൽ നിന്നാണ് തിരുവനന്തപുരം സൈബർപോലീസ് അറസ്റ്റു ചെയ്തത്. ഷർട്ട് പോലുംഇടാൻ അനുവദിക്കാതെയാണ് ഷാജൻസ്കറിയയെ പോലീസ് കൊണ്ടു പോയത്.മാഹി സ്വദേശി ഗാന വിജയൻ നൽകിയപരാതിയിലാണ് അറസ്റ്റ്.
യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. Read More…
കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പൊലീസും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും Read More…