കറുകച്ചാൽ: ഫോൺ ചോർത്തിയ സംഭവത്തിൽ പിവി അൻവറിനെതിരെ കേസ്. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടന്നിരുന്നു സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ രാഷ്ട്രീയ Read More…
വാഹനാപകടത്തില്‍ നടന് ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് വൻ തീപിടുത്തം. മേനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. കഴക്കൂട്ടം ചാക്ക എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പ്രദേശത്ത് പരക്കെ പുക ഉയരുകയാണ് എന്താണ് തീപിടുത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല. സ്ഥലത്ത് ഭാരത് ഗ്യാസിന്റെ റീഫിലിംഗ് അടക്കമുള്ള പ്ളാൻറ് പ്രവർത്തിക്കുന്നതിനാൽ തീപിടുത്തം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിരുന്നു.