മലപ്പുറം .വളാഞ്ചേരിയില് ക്വാറി ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ വകുപ്പു തലനടപടി ഉടന് ഉണ്ടാകും.കേസില് അറസ്റ്റിലായ വളാഞ്ചേരി എസ് ഐ ബിന്ദുലാലിന്റെ സസ്പെന്ഷന് ഇന്നുണ്ടായേക്കും. കേസിലെ രണ്ടാം പ്രതിയായ വളാഞ്ചേരി ഇന്സ്പെക്ടര് സുനില്ദാസ് ഒളിവിലാണ്. സംഭവത്തില് മലപ്പുറം എസ് പി ഇന്ന് ഡിജിപിക്ക് റിപ്പോര്ട്ട് സമര്പ്പിക്കും. ഇതിനു ശേഷമാകും ഇന്സ്പെക്ടര്ക്കെതിരായ നടപടി. അതേ സമയം ഒളിവില് പോയ സുനില്ദാസിനെ കണ്ടെത്താന് ക്രൈം ബ്രാഞ്ച് ശ്രമം ഊര്ജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ക്വാറി Read More…
മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേര്ക്ക് പരുക്ക്: സംഭവം തൃശൂരിൽ തൃശൂരില് മനസമ്മത ചടങ്ങിനിടെ ഫാൻ പൊട്ടി വീണ് അഞ്ച് പേർക്ക് പരുക്ക്. കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിലാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ നടന്ന മനസമ്മത ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. അപകടത്തില് കുട്ടികളടക്കം അഞ്ച് പേർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. കുറ്റിച്ചിറ സ്വദേശി ബേബി , ചെമ്ബൻ കുന്ന് സ്വദേശി വർഗീസ് , താഴൂർ Read More…
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജില് യുവതി കൊല്ലപ്പെട്ട കേസില് അബ്ദുല് സനൂഫ് കസ്റ്റഡിയില് . ചെന്നൈ ആവടിയില് നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുല് സനൂഫിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി ലോഡ്ജില് മുറിയെടുത്തത് . മലപ്പുറം വെട്ടത്തൂര് സ്വദേശി ഫസീലയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. 24–ാം തിയതിയാണ് തൃശൂര് സ്വദേശി അബ്ദുള് സനൂഫും ഫസിലയും ലോഡ്ജില് മുറിയെടുത്തത്. അബ്ദുള് സനൂഫ് രാത്രി പത്തുമണിയോടെ എടിഎമ്മില് നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ച് എത്തിയിട്ടില്ല. Read More…