ആറ്റിങ്ങലിൽ വാഹനാപകടം ദമ്പതികൾക്ക് ഗുരുതര പരുക്ക് ആറ്റിങ്ങൽ മാമം ജംഗ്ഷനിലാണ് രാത്രി എട്ടുമണിയോടെ അപകടം നടന്നത് ഇട റോഡിലേക്ക് കയറാൻ ശ്രമിച്ച ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ഇടിച്ചുതെറിപ്പിച്ചത്റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും അതീവഗുരു അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്ബൈക്ക് യാത്രക്കാർ ആറ്റിങ്ങൾ സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു. .
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടിരൂപയുടെ കഞ്ചാവ് വേട്ട. തുടര്‍ച്ചയായ രണ്ടാംദിവസമാണ് വിമാനത്താവളത്തില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് Read More…
പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും: കൊച്ചി: പാചകവാതക വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂര്‍ സമരം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന്, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന് തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് Read More…