വെള്ളാപ്പള്ളിയുടെ പദ്മ പുരസ്ക്കാരം: പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി
പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച, നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ പരാതി മേൽ നടപടികൾക്കായി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
നിവേദനത്തിൽ ആക്ഷേപങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് കൊണ്ട് പരിശോധിച്ച് നടപടികൾ കൈക്കൊള്ളാനും നിർദ്ദേശം . നൽകിയിട്ടുണ്ട്.
കത്തിന്റെ പകർപ്പ് രാഷ്ട്രപതി ഭവൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് അയച്ചുകൊടുത്തു
വെള്ളാപ്പള്ളി നടേശന് രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്‌ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട് കാട്ടുന്ന അനാദ രവാണെന്ന് നിവേദനത്തിൽ പറഞ്ഞിട്ടുണ്ട്.


