കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ ചെങ്ങമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടന്നത്. വിനുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ. 2019ൽ അത്താണിയിൽ ഗില്ലാപ്പി എന്നറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്.
നിള – പുസ്തകചർച്ച മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പുസ്തക ചർച്ച കൂട്ടായ്മ ആയ നിള മാർച്ച് മാസത്തിൽ ശ്രീ സജിത്ത്ലാൽ നന്ദനത്തിന്റെ “ബുദ്ധനും യൂദാസും കുറെ ചാവേറുകളും” എന്ന നോവൽ ചർച്ച ചെയ്തു. പുസ്തകം അവതരിപ്പിച്ചത് എഴുത്തുകാരനായ ശ്രീ കരവാരം രാമചന്ദ്രൻ ആയിരുന്നു. ലൈബ്രറി പ്രസിഡൻറ് ജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ൈ ലബ്രറി സെക്രട്ടറി ശ്രീ രഞ്ജിത്ത് കുമാർ സ്വാഗതവും, എക്സിക്യൂട്ടീവ് അഗം ശ്രീ ശ്യാം കൃഷ്ണ നന്ദിയും Read More…
വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ പിടിയിൽ. തിരുവനന്തപുരം: വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ ‘ എന്നറിയപ്പെടുന്ന അയിരൂര്‍ സ്വദേശി ആരോമല്‍(24) പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പൊലീസ് ആരോമലിനെ കീഴ്പ്പെടുത്തിയത്. ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ള ആരോമലിന്റെ പേരില്‍ കാപ്പ-3 പ്രകാരമാണ് നടപടി. 30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ രണ്ട് തവണ Read More…