രാജ്കോട്ട് ദുരന്തം:
മരണസംഖ്യ 33 ആയി. മരണമടഞ്ഞവരിൽ 12 കുട്ടികൾ. ടി ആര്‍ പി ഗെയിം സോണ്‍ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത് ഫയര്‍ എന്‍ ഓ സി ഇല്ലാതെ. നാലു ലക്ഷം ദുരിതാശ്വാസം
പരിക്കെറ്റവർക്ക് 50000
പ്രധാന മന്ത്രി അനുശോചനം രേഖപ്പെടുത്തി
മൂന്ന് കിലോമീറ്റർ ദൂരെ വരെ പുക പരന്നു
അഹമ്മദാബാദ് : നഗരത്തിൽ ഗെയിം സോണുകൾ അടച്ചു
ഒരു എൻട്രി യും ഒരു എക്സിറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ
ആഭ്യന്തര മന്ത്രി ഹർഷ് സംഗവി രാജ്ക്കോട്ടിൽ.
അപകടം നടക്കുമ്പോൾ 70 സന്ദർശകർ ആണ് ഉണ്ടായിരുന്നതെന്ന് രജിസ്റ്റർ രേഖകൾ
4 പേരാണ് ഈ ഗെയിം സോണിന്റെ ഉടമകൾ. മൂന്നുപേർ അറസ്റ്റിൽ
ഗുജറാത്തിലെ എല്ലാ ഗെയിം സോണുകളും അടച്ചിടാൻ ഉത്തരവിട്ടു
5 പേരടങ്ങുന്ന SIT സംഘം അന്വേഷിക്കും
72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു
ഇന്ന് ഞായറാഴ്ച ഗുജറാത്തിലെ എല്ലാ ഗെയിം സോണിലും അധികൃതർ പരിശോധന നടത്തും
മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേൽ അൽപ സമയത്തിനുള്ളിൽ രാജ്‌കോട്ടിൽ
അമേരിക്ക യിൽ നിന്നും വന്ന NRI കുടുംബത്തിന് വേണ്ടി തിരച്ചിൽ തുടരുന്നു
33 പേരുടെ DNA ടെസ്റ്റ് ആരംഭിച്ചു
പ്രഥമ യോഗം ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു
റേസിംഗ് കാറിന് വേണ്ടി ഡീസൽ, പെട്രോൾ എന്നിവയുടെ സ്റ്റോക്ക് അപകട വ്യാപ്തി കൂട്ടി.
