Blog

അജ്ഞാത മൃതദേഹം

അജ്ഞാത മൃതദേഹം
കിങ്ങൂർ എലഗൻസ് ബാർ ഭാഗത്തു വച്ച് ബാബു എന്ന് വിളിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 68 വയസ് പ്രായമായ ആളെ 21.05.2024 തീയതി രാത്രി 10:00 മണിക്ക് വാഹനാപകടത്തിൽ പരിക്കു പറ്റി കിടങ്ങൂർ LLM ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെ 24.05.2024 തീയതി മരണപ്പെട്ടിട്ടുള്ളതാണ്. കിടങ്ങൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
അടയാള വിവരങ്ങൾ : വലതു കൈ മസ്സിൽ ഭാഗത്തും പുക്കിളിൻ്റെ മുകൾ ഭാഗത്തുമായി ഓരോ കറുത്ത മറുക് ഉണ്ട്. ഇടതു കൈ തണ്ടയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നവും, CPM എന്നും പച്ച കുത്തിയിരിക്കുന്നു. ഉയരം. 177 CM , നരകലർന്ന മീശ ഭാഗീകമായി ഷേവ് ചെയ്തിരിക്കുന്നു. തല മുണ്ഡനം ചെയ്തിട്ടുണ്ട്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ 04822 254195, 9497980325, 9497947281 എന്നീ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *