കണ്ണീർ കാഴ്ച്ച കൊച്ചിയിലെ വടുതലയിൽ മനസ്സ് തകർക്കുന്ന കുടുംബദുരന്തം
കൊച്ചിയിലെ വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരി (59), മകൾ അശ്വതി (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്.
പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച്, കുട്ടികൾക്ക് വിഷം നൽകി കൊല്ലപ്പെടുത്തിയ ശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് സംശയം. വീട്ടിനുള്ളിലെ കാഴ്ചകൾ അതീവ ദാരുണമായിരുന്നു വൃത്തിയായി വസ്ത്രം അണിയിച്ച നിലയിൽ കിടക്കയിൽ കിടന്ന കുട്ടികൾ… ഒരു കുഞ്ഞിനെ ഷാൾ വിരിച്ച് നിലത്ത്… അതേസമയം അമ്മയും മകളും തൂങ്ങിയ നിലയിൽ…
ഫെബ്രുവരിയിലാണ് കുടുംബം ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയതെന്ന് വിവരങ്ങൾ പറയുന്നു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സയ്ക്കായി താൽക്കാലികമായി വന്നതായിരുന്നു. പുറത്തുമായി അധിക ഇടപെടലൊന്നുമില്ലാതെ, ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവരുടേത്.
സംഭവസ്ഥലത്ത് കണ്ടെത്തിയ കുറിപ്പിൽ, ഭർത്താവിന്റെ മരണത്തെ തുടർന്ന് ഉണ്ടായ മാനസിക വേദനയും കുടുംബപ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. “ഭർത്താവിന്റെ അരികിലേക്ക് ഞങ്ങളും പോകുന്നു…” എന്ന വരികൾ ആ വേദനയുടെ ആഴം വ്യക്തമാക്കുന്നതാണ്.
ഒരു കുടുംബത്തിന്റെ നിശബ്ദമായ വേദന ഒടുവിൽ ഇത്രയും വലിയ ദുരന്തമായി പൊട്ടിത്തെറിച്ചത്…
മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും എത്രത്തോളം അപകടകരമാണെന്ന് ഓർമ്മിപ്പിക്കുന്ന വേദനാജനകമായ സംഭവം.


