നെടുമങ്ങാട് വാഹനാപകടം അമ്മയും മകനും മരിച്ചു. നെടുമങ്ങാട് – പത്താം കല്ലിന് സമീപം 23 /12/2025 രാത്രി 9 മണിക് പിക് – അപ് വാനും സ്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ആണ് അമ്മയും മകനും മരിച്ചത്.അരുവിക്കര മുള്ളെലവിൻമൂട് സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24)എന്നിവരാണ് മരണപെട്ടത്.
കുട്ടികളുടെവായനശാല ഉദ്ഘാടനം ചെയ്തു. വാമനപുരം,പൊയ്കമുക്ക് ,വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായബിന്ദു, സുജിത എന്നിവർ സംസാരിച്ചു. സിജി കൃഷ്ണൻ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.അയ്യപ്പസേവാസമിതി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ വായനശാല ആരംഭിച്ചത്. ചടങ്ങിൽ കലാകാരന്മാർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.
കൊല്ലം. പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ സഹപ്രവർത്തകയായ പോലീസുകാരിക്ക് നേരെയായിരുന്നു ലൈംഗിക അതിക്രമം ഉണ്ടായത്നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത് സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തി നവാസിൽ നിന്നുണ്ടായിയെന് കമ്മീഷണർ നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.