Blog

കോഴിക്കോട്: മന്ത്രി പിഎ മുഹമ്മദ് റിയാസും പിവി അന്‍വറും ഏറ്റുമുട്ടുന്ന ബേപ്പൂരില്‍ അപരന്‍മാരുടെ വിളയാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് നാല് അപരന്‍മാരും പിഎ മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്‍മാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും റിയാസിനെതിരെ അപരന്‍മാര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് അപരന്‍മാരുണ്ടായിട്ടും റിയാസ് 28, 747 വോട്ടിനാണ് വിജയിച്ചത്.

കൂടുതൽ കണ്ടെത്തുക
സിനിമ ടിക്കറ്റുകൾ
കാർ ആക്സസറികൾ
തിരഞ്ഞെടുപ്പ് റാലികൾ
ഒറ്റപ്പാലത്ത് പികെ ശശിക്കെതിരെയും അപരന്‍ രംഗത്തുണ്ട്. പികെ ശശി എന്ന പേരില്‍ തന്നെയാണ് അപരന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രേംകുമാറിനെതിരെയും അപരനുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. നാളെയാണു സൂക്ഷ്മപരിശോധന. 26 വരെ പത്രിക പിന്‍വലിക്കാം. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. ഇത്തവണ പത്രിക സമര്‍പ്പിക്കാനുള്ള സമരം തീരെ കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 6 പ്രവൃത്തിദിവസം മാത്രമാണ് പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *