ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് തൊടുപുഴ കോടതി. അഞ്ച് ലക്ഷം രൂപ പിഴയും ഇയാൾ ഒടുക്കണം. വീട്ടിൽ അതിക്രമിച്ച് കയറി പ്രശ്നങ്ങളുണ്ടാക്കിയതിന് പ്രതി പത്ത് വർഷം തടവുശിക്ഷയും അനുഭവിക്കണം. സ്വന്തം മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ഇളമ്പ സ്കൂളിലെ അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു ആറ്റിങ്ങൽ സംസ്ഥാനപാതയിൽ കാരേറ്റിനു സമീപം ഉണ്ടായ അപകടത്തിൽ ഇളമ്പ സ്കൂളിലെ അധ്യാപകൻ വാഹനാപകടത്തിൽ മരണപ്പെട്ടു* ഇളമ്പ സ്കൂളിലെ അധ്യാപകനും പോത്തൻകോട് വാവറ അമ്പലം നിസരി വീട്ടിൽ സുനിൽകുമാർ (54) ആണ് മരിച്ചത്. ഇദ്ദേഹം നിലവിൽ മടവൂർ ചാലാം കോണം ഗീതാ ഭവനിൽ ആണ് താമസിക്കുന്നത്.
എടിഎമ്മുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇപ്പോള്‍ ഒരു വലിയ അംഗീകാരം നല്‍കിയിരിക്കുകയാണ്. 2025 മെയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസ് വർധിക്കും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നല്കി. ഈ മാറ്റം ബാങ്ക് ഉപഭോക്താക്കളുടെ സാമ്ബത്തിക, സാമ്ബത്തിക ഇതര ഇടപാടുകളെ ഒരുപോലെ ബാധിക്കും. സാമ്ബത്തിക ഇടപാടുകള്‍ക്കുള്ള ഫീസ് രണ്ട് രൂപ വർധിച്ച് 17 രൂപയില്‍ നിന്ന് 19 രൂപയായി ഉയരും. കൂടാതെ, ബാലൻസ് പരിശോധിക്കുന്നത് Read More…