ദേശവിളക്ക് ഭക്തി ഗാനം പുറത്തിറക്കി
കിളിമാനൂർ പോങ്ങനാട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ
ദേശവിളക്ക് എന്ന ഭക്തിഗാനം പുറത്തിറങ്ങി.
കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വിജകുമാർ നമ്പൂതിരി ഏറ്റുവാങ്ങി.
രാധാകൃഷ്ണൻ കുന്നുംപുറം രചന നിർവഹിച്ച ഗാനത്തിന് കേരളപുരം ശ്രീകുമാറാണ് ഈണം നൽകിയത്. നിതീഷ് സോമൻ ആലപിച്ച ഗാനം നിർമ്മിച്ചത് അനൂപ്തോട്ടത്തിൽ ആണ്.