കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ. 26ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാസ് റെസ്റ്റോറന്റില്‍ നിന്നു കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 16പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം കട അടച്ചുപൂട്ടി.
മീഡിയയിൽ കോടിക്കണക്കിന് ആരാധകരുള്ള ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. തന്റെ പുതിയ നായക്കുട്ടിക്ക് അനുയോജ്യമായ ഒരു പേര് നിർദ്ദേശിക്കാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ട ശൈഖ് ഹംദാന്റെ പോസ്റ്റിന് വമ്പൻ പ്രതികരണമാണ് ലഭിച്ചത്. തന്റെ 1.74 കോടി ഫോളോവേഴ്സിനോടായി വെളുത്ത നായക്കുട്ടിയുടെ ചിത്രം പങ്കുവെച്ച് “ഇവന് നമ്മൾ എന്ത് പേരിടണം?” എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. ആരാധകർ അയച്ച ആയിരക്കണക്കിന് നിർദ്ദേശങ്ങളിൽ Read More…