സുകുമാരക്കുറുപ്പ് ജീവനോടെ? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തികൊച്ചി: കേരള ചരിത്രത്തില്‍ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന് ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാലര പതിറ്റാണ്ട് കാലമായി കുറുപ്പ് പലയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്നു എന്ന Read More…
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. പ്രശ്നം പരിഹരിച്ച ഉടൻ ട്രെയിൻ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്നം എന്താണെന്ന് വ്യക്തമല്ല. വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബാറ്ററി തകരാർ ഉണ്ടെന്നും, പുതിയ എഞ്ചിൻ വന്നതിന് ശേഷമേ ട്രെയിൻ എടുക്കൂ എന്നാണ് തങ്ങള്‍ക്ക് Read More…
വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ പിടിയിൽ. തിരുവനന്തപുരം: വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട ‘ഹെല്‍മറ്റ് മനു’ ‘ എന്നറിയപ്പെടുന്ന അയിരൂര്‍ സ്വദേശി ആരോമല്‍(24) പിടിയില്‍. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പൊലീസ് ആരോമലിനെ കീഴ്പ്പെടുത്തിയത്. ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ള ആരോമലിന്റെ പേരില്‍ കാപ്പ-3 പ്രകാരമാണ് നടപടി. 30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ രണ്ട് തവണ Read More…