സാംസ്ക്കാരിക സമ്മേളനം നടന്നു
കിഴുവിലം, നയനാംകോണം ശ്രീനാഗരാജദേവി ക്ഷേത്രത്തിലെ ആയില്യം,ചോതിമഹോത്സവത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു.
കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കിഴുവിലം , ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് അഡ്വ. ആർ.ശ്രീകണ്ഠൻ നായർ അധ്യക്ഷനായി. ജനപ്രതിനിധികളെയും
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ. വിശ്വനാഥൻ നായർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ, വത്സല സുരേന്ദ്രൻ അഡ്വ.അഞജു എന്നിവർ പങ്കെടുത്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ജി.സുജാതൻ സ്വാഗതം പറഞ്ഞു.

