യു ഡി എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ എസ് പി നേതാക്കള്‍ ശ്രമിച്ചതായി ആരോപണം.
ആർ എസ് പി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സി പി എം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.

കൊട്ടിക്കലാശത്തിൻ്റെ തലേന്ന് ആയിരുന്നു സംഭവം. കൂടിക്കാഴ്ച 1 മണിക്കൂറോളം നീണ്ടു.
കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആർ എസ് പി നേതാക്കള്‍ സി പി എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

