Blog

ബാലവേദി മിന്നാമിന്നിക്കൂട്ടം അവധിക്കാല ക്യാമ്പ് നടന്നു.

ബാലവേദി
നേമംമണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്കായി
അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു . മിന്നാമിന്നിക്കൂട്ടം എന്നപേരിൽ നടന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

പൂജപ്പുര അച്യുതമേനോൻ ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അനന്യ അധ്യക്ഷത വഹിച്ചു. നിരഞ്ജൻ പി. എസ് സ്വാഗതം പറഞ്ഞു . ക്യാമ്പിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. സി.പി.ഐ നേമം സെക്രട്ടറി പാപ്പനംകോട് അജയൻ,എം എസ് . സുജിത്ത്, മുജീബ് റഹ്മാൻ, അഡ്വ. പ്രതാപ് സിംഗ് തുടങ്ങിയവർ സംസാരിച്ചു. ബാലവേദിമണ്ഡലം
പ്രസിഡന്റ് ദേവനന്ദൻ ജെ.എസ്., വൈസ് പ്രസിഡണ്ട്മാർ സംഗീത എൽ.എസ്, ആദിത്യൻ എസ്. ഒ സെക്രട്ടറി തേജസ്, ജോയിന്റ് സെക്രട്ടറിമാർ ജോഷ്.ജെ, ദിയ എസ്. എന്നിവരെയും പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *