Blog

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ. ദൈവനാമത്തില്‍ ആണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യ പ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുന്നു. ‌

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്കും, റവന്യൂ സണ്ണി ജോസഫിനും, ആരോഗ്യവും ദേവസ്വവും കെ മുരളീധരനുമാണ്. ഘടകകക്ഷി നേതാക്കളിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുൻപ് കൈകാര്യം ചെയ്ത വ്യവസായം, ഐടി എന്നിവ തന്നെ ലഭിക്കും. മോൻസ് ജോസഫിനു ജലവിഭവവും ഷിബു ബേബി ജോണിന് വനവും ആണ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *